ആമീര്‍ ഖാന്റെ മകള്‍ ഇറാ 21-ാം പിറന്നാള്‍ ആഘോഷിക്കുകയാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആമീര്‍ പങ്കുവച്ച ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ക്കൊപ്പമെടുത്ത ഒരു ചിത്രം പങ്കുവച്ച് ആമീര്‍ ഇങ്ങനെ കുറിച്ചു.
പിറന്നാള്‍ ആശംസകള്‍ ഇറാ, നീ ഇത്ര വേഗം വളര്‍ന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ മനസ്സില്‍ നീ ഇപ്പോഴും ആറ് വയസ്സുകാരി തന്നെ. സ്‌നേഹത്തോടെ പപ്പ...
ആമിര്‍-റീന ദത്ത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇറ. 1986 വിവാഹിതരായ റീനയും ആമിറും 2002ൽ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകന്‍ കൂടിയുണ്ട്. വിവാഹമോചനത്തിന് ശേഷം രണ്ട് കുട്ടികളുടെയും സംരക്ഷണം റീനയുടെ ഉത്തരവാദിത്തത്തിലാണ്.
2005 ല്‍ ആമിര്‍ സഹപ്രവര്‍ത്തകയായ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ആസാദ് റാവു ഖാന്‍ എന്ന മകനുണ്ട്.
Content Highlights: Aamir Khan birthday wishes to daughter ira khan ,21th birthday, reena dutta, Junaid, family