മൂന്നാര്‍: രണ്ടുദിവസത്തെ ഷൂട്ടിങ്ങിനായി പ്രമുഖ ഹിന്ദി ചലച്ചിത്രതാരം ആമിര്‍ ഖാന്‍ മൂന്നാറിലെത്തി.
ചിത്തിരപുരത്തിനു സമീപമുള്ള പനോരമിക് വ്യൂ എന്ന നക്ഷത്ര ഹോട്ടലിലാണ് ആമിര്‍ ഖാന്‍ എത്തിയത്. സ്വകാര്യ ഹെലികോപ്റ്റിലെത്തിയ അദ്ദേഹം ഹോട്ടലിലെ ഹെലിപ്പാഡിലാണ് ഇറങ്ങിയത്.
ലാല്‍ സിങ് ചദ്ധ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനാണ് അമീര്‍ എത്തിയത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷനുവേണ്ടി അദ്വൈത്ചന്ദ്രനാണ് ചിത്രത്തിന്റെ ഡയറക്ടര്‍. ഗ്യാപ് റോഡിലെ ഷൂട്ടിങ്ങിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമിര്‍ ഖാന്‍ റോഡുമാര്‍ഗം കൊല്ലത്തേക്ക് പോയി.