ബോളിവുഡ് താരം ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്  വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന വിവരം ഇരുവരും പുറത്ത് വിടുന്നത്. 

ഭാര്യ-ഭര്‍തൃ പദവികള്‍ അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ മികച്ച സുഹൃത്തുക്കളായി തുടരുമെന്നും മകന്‍ ആസാദിന്റെ ചുമതലകള്‍ പങ്കുവയ്ക്കുമെന്നും ഇരുവരും പറഞ്ഞു. ഇപ്പോള്‍ മകന്റെ പിറന്നാള്‍ ദിനം ഒരുമിച്ചാഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ആസാദിന്റെ പത്താം ജന്മദിനമാണ് ഇരുവരും ആഘോഷമാക്കിയത്.

ആമീര്‍ ഖാന്‍ നായകനായ ലഗാന്‍ എന്ന ചിത്രത്തില്‍ കിരണ്‍ റാവു അസോസിയേറ്റായി ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. 2005 ലായിരുന്നു ഇവരുടെ വിവാഹം.

Content Highlights: Aamir Khan And Kiran Rao Celebrate Son Azad's Birthday together after divorce