ഞങ്ങൾ ആഴ്ചയിലൊരിക്കൽ ഇപ്പോഴും ഒത്തുകൂടാറുണ്ട്; മുൻ ഭാര്യമാരെക്കുറിച്ച് ആമിർ


കിരണിനോടും റീനയോടും തനിക്ക് വലിയ സ്നേഹാദരങ്ങളാണുള്ളതെന്ന് ആമിർ ഖാൻ പറഞ്ഞു

ആമിർ ഖാൻ, കിരൺ റാവു, റീന ദത്ത | ഫോട്ടോ: പി.ടി.ഐ, എഫ്.പി

കഴിഞ്ഞ വർഷമാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞത്. കിരണിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് റീനാ ദത്തയായിരുന്നു ആമിറിന്റെ പങ്കാളി. ഇരുവരോടും താനിപ്പോഴും സൗഹൃദം തുടരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടിയിലായിരുന്നു ആമിർ ഇക്കാര്യം പറഞ്ഞത്.

കിരണിനോടും റീനയോടും തനിക്ക് വലിയ സ്നേഹാദരങ്ങളാണുള്ളതെന്ന് ആമിർ ഖാൻ പറഞ്ഞു. എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കൽ ഞങ്ങൾ ഒത്തുകൂടാറുണ്ട്. പരസ്‌പരം ആത്മാർഥമായ കരുതലും സ്‌നേഹവും ആദരവും പുലർത്തുന്നുണ്ടെന്നും ആമിർ കൂട്ടിച്ചേർത്തു.

റീനാ ദത്തയിൽ ആമിറിന് ഇറ ഖാൻ, ജുനൈദ് ഖാൻ എന്നീ മക്കളുണ്ട്. കിരണിൽ ആസാദ് റാവു ഖാൻ എന്ന മകനും. സൗഹാർദപരമായാണ് തങ്ങൾ പിരിയുന്നതെന്ന് കിരണും ആമിറും മുമ്പ് പറഞ്ഞിരുന്നു. ആസാദിന് രക്ഷിതാക്കളായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ലാൽ സിങ് ഛദ്ദയാണ് ആമിറിന്റേതായി തിയേറ്ററുകളിൽ ഉടനെത്തുന്ന ചിത്രം. കരീനാ കപൂർ, നാ​ഗ ചൈതന്യ എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

Content Highlights: aamir khan, aamir about his ex wives kiran rao and reena dutta

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented