ആലിയ സിദ്ദിഖി, നവാസുദ്ദീൻ സിദ്ദിഖി | ഫോട്ടോ: എ.എൻ.ഐ
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയാ സിദ്ദിഖിയുമായി നടന്നിരുന്ന തർക്കവും കേസുകളും കുറച്ചുനാൾ മുമ്പുവരെ സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. എന്നാലിപ്പോൾ ഇരുവരും വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രശ്നങ്ങൾ തത്കാലം അവസാനിച്ചു എന്നതിന്റെ പേരിലാണത്. ഒരഭിമുഖത്തിൽ ആലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കിപ്പോൾ നവാസുദ്ദീൻ സിദ്ദിഖിയുമായി യാതൊരു പ്രശ്നവുമില്ലെന്നും താനും കുട്ടികളും ദുബായിൽ സുഖമായിരിക്കുന്നുവെന്നും ആലിയ പറഞ്ഞു. കോടതിയുടെ ഉത്തരവിനെ മാനിച്ച് തന്റെ രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവുകളടക്കം നവാസുദ്ദീൻ സിദ്ദിഖി വഹിക്കുന്നുണ്ടെന്നും ആലിയ വ്യക്തമാക്കി. കുട്ടികൾ സുഖമായും സന്തോഷമായുമിരിക്കുന്നു. കുട്ടികൾക്കൊപ്പം ഇപ്പോൾ ദുബായിലാണുള്ളത്. കാരണം അവരുടെ പഠിപ്പ് മുടങ്ങരുതെന്ന നവാസുദ്ദീന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും തീർക്കണമെന്ന് നവാസുദ്ദീനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ കുട്ടികൾക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാനിടവരരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ടെന്നും ആലിയ പറഞ്ഞു.
കോടതി ഇടപെടലിലുള്ള സന്തോഷവും അഭിമുഖത്തിൽ ആലിയ പ്രകടിപ്പിച്ചു. ദുബായിൽ ജീവിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അവർ പറഞ്ഞു. "ഞങ്ങൾ നല്ല രീതിയിൽ ജീവിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്തുതരണമെന്ന് നവാസുദ്ദീനോട് കോടതി പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ്. അദ്ദേഹം അവസാനം അത്തരം പ്രശ്നങ്ങൾ തീർത്തിരിക്കുകയാണ്." ആലിയ കൂട്ടിച്ചേർത്തു.
തന്നെയും കുട്ടികളേയും വീട്ടിൽനിന്നിറക്കിവിട്ടു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ആലിയ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ആരോപിച്ചിരുന്നത്. തന്റെ കുട്ടികളെ ആലിയ അകാരണമായി ഇന്ത്യയിൽ വെച്ചിരിക്കുകയാണെന്നും ദുബായിലെ സ്കൂളിൽ നിന്ന് കുട്ടികളെ അന്വേഷിച്ച് നിരന്തരം കത്തുകളയച്ചുകൊണ്ടിരിക്കുകയാണെന്ന് ഇതിന് മറുപടിയായി നവാസുദ്ദീനും വ്യക്തമാക്കിയിരുന്നു. ഇതിനേ തുടർന്ന് രമ്യമായി വിവാഹമോചനം നേടാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
Content Highlights: Aaliya Siddiqui about Nawazuddin Siddiqui, Aaliya and Nawazuddin Siddiqui Issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..