ന്റെ മാതാപിതാക്കൾ നല്ല സുഹൃത്തുക്കളെപ്പോലെയെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. രക്ഷിതാക്കളുമായുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന ആരാധകരുടെ ചോദ്യത്തോട് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ആലിയ. വളരെ തുറന്ന സമീപനമാണ് മാതാപിതാക്കളുമായി താൻ വെച്ചുപുലർത്തുന്നതെന്നും നല്ല സുഹൃത്തുക്കളെപ്പോലെയാണ് അവരെന്നുമായിരുന്നു ആലിയയുടെ മറുപടി. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കർശനമായ രക്ഷാകർതൃബന്ധം പാലിക്കാതെ വളരെ സൗഹൃദപരമായിട്ടായിരുന്നു അവരുടെ ബന്ധമെന്നും ആലിയ കൂട്ടിച്ചേർത്തു.

'ഞാൻ അവരിൽ നിന്നും ഒന്നും ഒളിച്ചുപിടിക്കാറില്ല. കൗമാരക്കാർ പലരും മദ്യം പോലുള്ള വസ്തുക്കൾ രുചിച്ചുനോക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ എന്തെങ്കിലും ചെയ്യുമ്പോൾ ഞാൻ മാതാപിതാക്കളോട് തുറന്നു പറയുമായിരുന്നു. അത് സാധാരണ കാര്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാനും മദ്യപിച്ചിട്ടുണ്ട്. പക്ഷേ അക്കാര്യം ഞാനെന്റെ മാതാപിതാക്കളോട് തുറന്നു സമ്മതിച്ചിട്ടുണ്ട്.' ആലിയ പറയുന്നു.

ഇഷ്ടമുള്ള വ്യക്തിയുമായി സംസാരിക്കുന്നതും ഡേറ്റിങ് നടത്തുന്നതിലുമെല്ലാം താൻ തുറന്ന സമീപനം തന്നെയാണ് പുലർത്തിയിരുന്നതെന്നും സമ്മതിക്കുന്നു ആലിയ. അനുരാഗ് കശ്യപിന്റെ ആദ്യ ഭാര്യ ആരതി ബജാജിൽ ഉണ്ടായ മകളാണ് ആലിയ. നിലവിൽ ആലിയ അമേരിക്കയിൽ പഠിക്കുകയാണ്.

Content highlights :aaliah kashyap daughter of anurag kashyap says her relationship with parents