പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയായി. ബെന്യാമിൻ എഴുതിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പൃഥ്വിരാജ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമയിലേതെന്ന് തോന്നിക്കുന്ന ചിത്രവും സംവിധായകൻ ബ്ലെസ്സിയുടെ ചിത്രവും പൃഥ്വി കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 14 വർഷങ്ങൾ, ആയിരക്കണക്കിന് തടസ്സങ്ങൾ, അനവധി വെല്ലുവിളികൾ, കോവിഡിന്റെ മൂന്ന് തരംഗങ്ങൾ, പകിട്ടേറിയ കാഴ്ച... ബ്ലെസിയുടെ ആടുജീവിതത്തിന് പാക്ക്അപ്പ് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
നജീബ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. കഥാപാത്രത്തിനായി പൃഥ്വിരാജ് നടത്തിയ തയ്യാറെടുപ്പുകൾ ഏറെ ചർച്ചയായിരുന്നു. എ.ആർ.റഹ്മാനാണ് സംഗീത സംവിധാനം. കെ.യു മോഹനൻ ഛായാഗ്രഹണവും ശ്രീകർപ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.
ചിത്രത്തിന്റെ ജോർദാനിലെ സെറ്റിൽ എ.ആർ. റഹ്മാൻ സന്ദർശിക്കുന്നതിന്റെ വീഡിയോ അണിയറപ്രവർത്തകർ നേരത്തേ പുറത്തുവിട്ടിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..