ആദി-നിക്കി ​ഗൽറാണി വിവാഹം ഈ മാസം 18-ന്, ഒരുക്കങ്ങൾ ഇങ്ങനെ


ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ മാർച്ച് 24-നായിരുന്നു വിവാഹനിശ്ചയം.

ആദിയും നിക്കി ​ഗൽറാണിയും | ഫോട്ടോ: www.instagram.com/nikkigalrani/

ടി നിക്കി ​ഗൽറാണിയും നടൻ ആദി പിനിഷെട്ടിയും തമ്മിലുള്ള വിവാഹം ഈ മാസം 18-ന് നടക്കും. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് റിപ്പോർട്ട്.

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷച്ചടങ്ങുകൾ നടിയുടെ വീട്ടിലായിരിക്കും നടക്കുക. ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ചായിരിക്കും വിവാഹമെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇക്കഴിഞ്ഞ മാർച്ച് 24-നായിരുന്നു വിവാഹനിശ്ചയം. മാർച്ച് 28-ന് തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വീഡിയോ പങ്കുവെച്ചിരുന്നു. പോസ്റ്റുചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടർന്ന് വെള്ളിമൂങ്ങ, ഇവൻ ര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളിൽ അഭിനയിച്ചു.

നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി അവസാനം പുറത്തുവന്നത്. ലിം​ഗുസ്വാമി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം വാരിയറിലും ആദിയുടെ സാന്നിധ്യമുണ്ട്.

Content Highlights: Aadhi Pinisetty Nikki Galrani marriage date, celebrity marriage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented