ടി അമലാപോള്‍ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ തമിഴ്​ചിത്രം ആടൈയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രത്‌നകുമാര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമലാ പോളിന്റെ അഭിനയജീവിതത്തിലെ ഒരു നിര്‍ണായക കഥാപാത്രമായിരിക്കുമിത് എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലുമെത്തുന്ന അമല തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. കാമിനി എന്നാണ് അമല പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വയലന്‍സിന്റെ അതിപ്രസരം കൊണ്ട് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

ത്രില്ലര്‍ ചിത്രമായ ആടൈയുടെ ടീസര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. അമല അര്‍ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ആടൈ വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആടൈയില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരെയും സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവില്‍ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്തു. 

Content Highlights : Aadai tamil film official trailer, Amala Paul