മല പോള്‍ പ്രധാനവേഷത്തില്‍ എത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അമലയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറയുന്നു. 

അമല അര്‍ദ്ധ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ടീസര്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ട്രോളുകളും തരംഗമായി. ഇതില്‍ ഒരു ട്രോള്‍ വീഡിയോ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ പങ്കുവെച്ചിരുന്നു. ആടൈയുടെ വടിവേലു വേര്‍ഷന്‍ ട്രോളായിരുന്നു അത്.  ഈ വീഡിയോ ഏറെ ഇഷ്ടപ്പെട്ടുവെന്നും അതിനാല്‍ പങ്കുവക്കുന്നുവെന്നും പറഞ്ഞ രത്‌നകുമാര്‍ അമലയോട് മാപ്പും പറഞ്ഞു. 

ഈ സിനിമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ ഞാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും അമലയോട് മാപ്പ് ചോദിക്കുന്നുവെന്നും രത്‌ന കുമാര്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങുന്ന അധിക കണ്ടന്റുകള്‍ക്കും ഇപ്പോള്‍ വടിവേലു വേര്‍ഷന്‍ പതിവായി മാറിയിരിക്കുകയാണ്. ആടൈ അതിന് ഒരപവാദമല്ല.   ഈ വീഡിയോ രസകരമാണ്. അതിനാല്‍ ഇത് പങ്കുവെക്കുന്നതില്‍ നിന്നും എനിക്ക് എന്നെതന്നെ നിയന്ത്രിക്കാന്‍ സാധിച്ചില്ല- രത്‌നകുമാര്‍ കൂട്ടിച്ചേര്‍ത്തു.  

ത്രില്ലര്‍ ചിത്രമായ ആടൈയുടെ ടീസര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായെത്തുകയു ചെയ്തു. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മുതല്‍ ആടൈ വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ട് ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആടൈയില്‍ അഭിനയിക്കാന്‍ പല മുന്‍നിര നായികമാരെയും സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവില്‍ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്തു. 

Content Highlights: Aadai director apologizes to Amala Paul for releasing troll video Aadai teaser release