കാമസൂത്ര, ദ നേംസേക്ക്, സലാം ബോംബെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മീരാ നായര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ടിവി സീരീസാണ് എ സ്യൂട്ടബിള്‍ ബോയ്. തബു, ഇഷാന് ഖട്ടര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടിവി സീരീസിനു മുന്നോടിയായി പുറത്തിറക്കിയ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ തരംഗമാവുന്നു. പ്രണയജോടികളായി അഭിനയിക്കുന്ന തബുവും ഇഷാന് ഖട്ടറുമാണ് പോസ്റ്ററില്‍. എ സ്യൂട്ടബിള്‍ ബോയ് എന്‍ പേരില്‍ വിക്രം സേത് രചിച്ച നോവലിനെ ആധാരമാക്കി പുറത്തിറങ്ങുന്ന ടിവി സീരീസ് നിര്‍മ്മിക്കുന്നത് ബിബിസി വണ്‍ ആണ്. ആറു ഭാഗങ്ങളിലാണ് സീരീസ് പുറത്തിറങ്ങുന്നത്. ആന്‍ഡ്ര്യു ഡേവിസ് ആണ് തിരക്കഥ രചിക്കുന്നത്.
തന്യ മണിക്തല, രസിക ദുഗല്‍, ഷഹാന ഗോസ്വാമി, നമിത് ദാസ്, ഗഗന് ദേവ് റയര്‍, ദിനേഷ് റാസ്വി, മിഖായേല്‍ സെന്‍, വിവേക് ഗോന്വര്, മഹിരാ കക്കര്‍.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മാന്‍ കപൂര്‍ എന്നാണ് ഇഷാന്റെ കഥാപാത്രത്തിന്റെ പേര്. മഹേഷ് കപൂര്‍ എന്ന രാഷ്ട്രീയ നേതാവിന്റെ മകനാണ് മാന്‍ കപൂര്‍. മഹേഷ് കപൂറായി രാം കപൂറാണ് വേഷമിടുന്നത്. സയീദാ ബായി എന്നാണ് തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
Content Highlights : a suitable boy tv series tabu ishan khattar mira nair