20 വര്‍ഷങ്ങള്‍ക്ക് ശേഷം നടനും സംവിധായകനുമായ പാര്‍ഥിപനും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ഒന്നിക്കുന്നു. പാര്‍ഥിന്‍ സംവിധാനം ചെയ്യുന്ന 'ഇരവിന്‍ നിഴല്‍' എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.

2001 ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത 'യേലേലോ' എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. അതിന് ശേഷം എ.ആര്‍ റഹ്മാനോപ്പം പാര്‍ഥിപന് മറ്റൊരു സിനിമ ചെയ്യാന്‍ സാധിച്ചില്ല. 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചതെന്ന് പാര്‍ഥിപന്‍ പറയുന്നു. 

2019 ല്‍ പുറത്തിറങ്ങിയ 'ഒത്ത സെരുപ്പ് സൈസ് 7' എന്ന ചിത്രമാണ് പാര്‍ഥിപന്‍ ഒടുവില്‍ സംവിധാനം ചെയ്തത്. ഏറെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു ഈ ചിത്രം. ഒറ്റ കഥാപാത്രം മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. 120 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പാര്‍ഥിപന്‍ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. നിര്‍മാണവും പാര്‍ഥിപന്‍ തന്നെയായിരുന്നു. 'ഇരവിന്‍ ഇരവിന്‍ നിഴലും' ഒരു പരീക്ഷണ ചിത്രമാണ്. ഒറ്റ ഷോട്ടിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

Content Highlights: A.R. Rahman teams up with R. Parthiban for Iravin NIzhalil Movie after 20 years