സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയായാകുമ്പോള്‍ കടലും കടന്ന് വരെ സഹായഹസ്തങ്ങള്‍ നീളുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും നിരവധിയാളുകളാണ് കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നത്. കേരളത്തിനായി ഇന്ത്യന്‍ സിനിമാ ലോകവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതും നമ്മള്‍ കണ്ടു. തമിഴ, തെലുഗ് ,ബോളിവുഡ് തുടങ്ങി സിനിമാ മേഖലയുടെ നാനാഭാഗത്ത് നിന്നും കേരളത്തിനായി സഹായപ്രവാഹങ്ങളുണ്ടായി. തങ്ങളാല്‍ കഴിയുന്ന തുകകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനോടൊപ്പം കേരളത്തെ സഹായിക്കണമെന്ന് മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ഓക്ലാഡില്‍ നടന്ന സംഗീത നിശയില്‍ ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് നമ്പറായ 'മുസ്തഫ മുസ്തഫ'  എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്.  എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

Content Highlights : a r rahman song  kerala floods rain havoc kerala helping hands fo kerala film industry