മുംബൈ:  സച്ചിന്‍ ടെണ്ടൂല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ള 'സച്ചിന്‍:   എ ബില്ല്യണ്‍ ഡ്രീംസ് ആയിരിക്കും അടുത്ത വര്‍ഷം ഏറ്റവും  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. 

റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരുക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് ഡോക്ക്യുമെന്ററി സംവിധായകനായ ജെയിംസ് എര്‍സ്‌കിനാണ് ചിത്രം ഒരുക്കുന്നത്. മുംബൈയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസമായി വളര്‍ന്ന സച്ചിന്റെ ക്രിക്കറ്റ് ജീവിതവും വ്യക്തി ജീവിതവും  ഒരുപോലെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. സച്ചിന്‍ തന്നെ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മകന്‍ അര്‍ജുന്‍ ടെണ്ടൂല്‍ക്കറായിരിക്കും ചെറുപ്പക്കാലം അഭിനയിക്കുക. 

മുംബൈ ആസ്ഥാനമായ 200 നോട്ട് ഔട്ട് എന്ന കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത് . ലോകമൊട്ടാകെയുള്ള രണ്ടായിരം തീയറ്ററുകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.