ന്റെ ഓസ്‌കര്‍ ട്രോഫികള്‍ കാണാതെ പോയ സംഭവം വിവരിച്ച് സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ മനസ്സു തുറന്നത്. 

പുരസ്‌കാരങ്ങള്‍ റഹ്‌മാന്‍ അമ്മ കരീമ ബീഗത്തിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഒരു തുണിയില്‍ പൊതിഞ്ഞ് അമ്മ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് റഹ്‌മാന്‍ അതെക്കുറിച്ച് വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടില്ല. അമ്മയുടെ മരണശേഷമാണ് റഹ്‌മാന്‍ ഓസ്‌കര്‍ ട്രോഫിയെക്കുറിച്ചോര്‍ത്തത്.

അമ്മയുടെ അലമാരയില്‍ ട്രോഫി പരിശോധിച്ചപ്പോള്‍ കണ്ടെത്താനായില്ല. അത് നഷ്ടമായെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ മകന്‍ എ.ആര്‍ അമീന്‍ ഒരു അന്വേഷണം നടത്തി. തിരച്ചിലിനൊടുവില്‍ മറ്റൊരു അലമാരയില്‍ സുരക്ഷിതമായി വച്ചിരുന്ന ട്രോഫികള്‍ കണ്ടെത്തുകയായിരുന്നു. ട്രോഫികള്‍ കണ്ടെത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായതെന്ന് റഹ്‌മാന്‍ പറഞ്ഞു.

ഡാനി ബോയില്‍ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിനായിരുന്നു ഓസ്‌കര്‍ റഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. അഞ്ച് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചപ്പോള്‍ മികച്ച ഒറിജിനല്‍ സോങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളില്‍ റഹ്‌മാന്‍ പുരസ്‌കാരം നേടി.

റഹ്‌മാന്‍ കഥയെഴുതി നിര്‍മിക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് ചിത്രം 99 സോങ് ഏപ്രില്‍ 16 ന് പുറത്തിറങ്ങാനിരിക്കുകയാണ്. വിശ്വേഷ് കൃഷ്ണ മൂര്‍ത്തിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റഹ്‌മാനാണ്. എഹ്‌സാന്‍ ഭട്ട്, എഡില്‍സി വാര്‍ഗാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: A.R. Rahman almost lost his Oscar Awards statuettes, Slumdog Millionaire, 99 songs movie