രാജ്യമെങ്ങും മീ ടൂ വെളിപെടുത്തല്‍ കൊണ്ട് പ്രക്ഷുബ്ധമാണ്. ബോളിവുഡ് നടി തനുശ്രി ദത്തയുടെ ആരോപണം ഒരു തുടക്കം മാത്രമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ ചുഷണങ്ങളുടെ അറിയാത്ത കഥകള്‍ സധൈര്യം തുറന്ന് പറഞ്ഞ് മുന്നോട്ട് വന്ന സിനിമാ പ്രവര്‍ത്തകരെയാണ് പിന്നീട് എല്ലാവരും കണ്ടത്. 

ഇന്ത്യയുടെ സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ മീ ടൂ വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

മീടു വിവാദത്തില്‍ പലരുടെയും പേരു കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് റഹ്മാന്‍ വെളിപ്പെടുത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് റഹ്മാന്‍ പ്രതികരണം അറിയിച്ചത്. കുറ്റമറ്റതും സ്ത്രികളെ ബഹുമാനിക്കുന്നതുമായ ഒരു ഇന്‍ഡസ്ട്രിയായി ഇവിടം മാറാന്‍ ആഗ്രഹിക്കുന്നു. ഞാനും എന്റെ ടീമും സുരക്ഷിതവും ക്രിയാത്മകവുമായ തൊഴിലിടം ഉണ്ടാക്കാന്‍ പരിശ്രമിക്കും.

ഇരകള്‍ക്ക് തുറന്ന പറയാനുള്ള ഒരു സ്വതന്ത്ര ഇടം സമൂഹമാധ്യമങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷേ ഇവ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരോ ദിവസവും നിരവധി പേരാണ് മീ ടൂ വിവാദത്തില്‍ കുരുങ്ങി കൊണ്ടിരിക്കുന്നത് സാജിദ് ഖാന്‍, വികാസ് ബാല്‍,  അനുമാലിക്ക്, കൈലാഷ് ഖേര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്കെതിരെയെല്ലാം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

k

ContentHighlights: AR Rahman About MeToo Campaign, MeToo