കണ്ണൂർ നഗരത്തിൽ സിനിമാപോസ്റ്റർ പതിക്കുന്ന സത്താർ
കണ്ണൂര്‍: 'സിനിമാ പോസ്റ്റര്‍ തയ്യാറാക്കല്‍ മാത്രമല്ല ഒട്ടിക്കലും കലയാണ്'- പറയുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നതിലെ അതികായന്‍ പി.കെ. സത്താര്‍.
കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളിയിലെ ഈ അറുപത്തിയഞ്ചുകാരന്‍ പോസ്റ്ററൊട്ടിക്കുന്ന ജോലി തുടങ്ങിയിട്ട് 50 വര്‍ഷമാകുന്നു. പ്രധാന റോഡരികിലെ ചുമരിലും കടവരാന്തയിലും പശതേച്ച് പോസ്റ്ററൊട്ടിക്കുന്ന സത്താറിനൊപ്പം സഹായിയായി 30 വര്‍ഷമായി തെങ്കാശിയിലെ രാമനുമുണ്ട്.
തിയേറ്റര്‍വളപ്പിലെ മൂലയില്‍ മൈദ തിളപ്പിച്ച് കുറുക്കി ഉണ്ടാക്കിയ പശ ബക്കറ്റില്‍ നിറച്ച് പോസ്റ്ററുമായി സൈക്കിളില്‍ നഗരത്തിലെത്തും. മെലെചൊവ്വമുതല്‍ പുതിയതെരുവരെയുള്ള സ്ഥലങ്ങളില്‍ ചുമരില്‍ പശതേച്ച് പോസ്റ്റര്‍ പതിക്കും. 15-ാം വയസ്സില്‍ കണ്ണോത്തുംചാലിലെ ഓലമേഞ്ഞ നാഷണല്‍ ടാക്കീസിനുവേണ്ടിയാണ് ആദ്യം പോസ്റ്റര്‍ ഒട്ടിച്ചത്.
പിന്നീട് പ്രഭാത്, എന്‍.എസ്., കവിത, സരിത, സവിത, സമുദ്ര, സാഗര, ആനന്ദ്, അമ്പിളി തുടങ്ങി ഇരുപതിലധികം ടാക്കീസുകള്‍ക്ക് പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇന്ന് നഗരത്തില്‍ സത്താറും രാമനും മാത്രമാണ് ഈ ജോലി ചെയ്യുന്നത്. ഒരുരൂപയില്‍ തുടങ്ങിയ ജോലിയാണ്. ഇപ്പോള്‍ 700 രൂപയാണ് ദിവസക്കൂലി.
ദിവസം ചെറിയ 250 പോസ്റ്ററും ആറ് ഭാഗങ്ങളായുള്ള വലിയ 30 പോസ്റ്ററുമാണ് ഒട്ടിക്കുന്നത്.
വലിയ പോസ്റ്ററുകള്‍ ആറുഭാഗങ്ങളായിട്ടാണ് അച്ചടിച്ച് വരുന്നത്. ഇവ ചേര്‍ത്തുവെച്ച് നാലരികിലും മധ്യത്തിലും പശതേച്ചാണ് ഒട്ടിക്കുന്നത്. അതൊരു കലയാണ്.
നേരിയ വ്യത്യാസം വന്നാല്‍പോലും താരങ്ങളുടെ മുഖത്തിന് മാറ്റംവരും. ഇത് ഒഴിവാക്കാന്‍ സൂക്ഷ്മത വേണം. അല്ലെങ്കില്‍ ആരാധകര്‍ സഹിക്കില്ല -സത്താര്‍ പറയുന്നു.
കടവരാന്തയിലെ പോസ്റ്ററിലൂടെ സിനിമ ആസ്വദിച്ച കൗമാരം
:മൊബൈൽഫോണിൽ സിനിമ ആസ്വദിച്ചിരുന്ന കൗമാരമായിരുന്നില്ല 25 വർഷം മുൻപ്. നാട്ടിൻപുറത്തെ കടവരാന്തകളിൽ ഒട്ടിക്കുന്ന പ്രിയതാരങ്ങളുടെ സിനിമാ പോസ്റ്ററുകൾ നോക്കി മണിക്കൂറുകളോളംനിന്ന് അഭിപ്രായങ്ങൾ പറയുന്ന കൗമാരകാലം ഓർമയിൽ വരാറുണ്ടെന്ന് സത്താർ പറയുന്നു. രാത്രി ആരുംകാണാതെ ഇഷ്ടതാരങ്ങളുടെ പോസ്റ്റർ കീറിയെടുത്ത് വീട്ടിൽ കൊണ്ടുവന്ന് ഒട്ടിച്ചുവയ്ക്കുന്നവർ ധാരാളമുണ്ടായിരുന്നു.
പോസ്റ്റർ ഒട്ടിക്കാനെത്തിയാൽ നാട്ടുകാരും കുട്ടികളും ചുറ്റും കൂടുന്ന കാലവും ഓർമയിലുണ്ട്. ഇഷ്ടതാരത്തിന്റെ സിനിമയാണെങ്കിൽ പാരിതോഷികം വരെ തന്നവരുണ്ട്. കോളിളക്കം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച അനുഭവവും മറക്കാനാകില്ല. നടൻ ജയൻ മരിച്ചപ്പോൾ സങ്കടംകൊണ്ട് പുറത്തിറങ്ങിയില്ല -സത്താർ ഒാർമിക്കുന്നു.
Content Highlights: a man who pastes film posters for the last 50 years, Sathar kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..