ഇന്ത്യന്‍ സിനാമാ പ്രേമികളെ  ത്രസിപ്പിക്കാന്‍ ബോളിവുഡില്‍ നിന്ന് നിന്ന് മറ്റൊരു മറ്റൊരു അമാനുഷിക കഥാപാത്രം കൂടി വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

എ ഫ്‌ലൈയിങ് ജാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യുവതാരം ടൈഗര്‍ ഷ്രോഫ് ആണ് നായകനായെത്തുന്നത്. റെമോ ഡിസൂസയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് നായികാ വേഷത്തിലെത്തുന്നത്. 

ട്രോയ്, മാഡ് മാക്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ ഗുസ്തി താരം നതാന്‍ ജോണ്‍സ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബാലാജി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കെ കെ മേനോന്‍, അമൃത സിങ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.