ആസിഡ് അതിക്രമവുമായ ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്റ്റിങ് ഓപ്പറേഷനുമായി ഛപാക് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നായിക ദിപിക പദുക്കോണിന്റെ നേതൃത്വത്തിലാണ് സ്റ്റിങ് ഓപ്പറേഷന്‍ നടന്നത്. 

രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് പലയിടങ്ങളിലും ആസിഡ് വില്‍ക്കുന്നത് എന്ന് ഇവര്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സാധാരണ പലചരക്കു കടകളില്‍ പോലും ആസിഡ് വില്‍ക്കപ്പെടുന്നു എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യം. 

വാങ്ങാനെത്തുന്നവരുടെ ആവശ്യമോ വിവരങ്ങളോ ചോദിക്കാതെയാണ് മിക്ക കടക്കാരും ആസിഡ് വില്‍ക്കുന്നത്. കടുത്ത നിയമ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഛപാക് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. 

വീഡിയോ കാണാം