മലാപോളിന്റെ ഏറ്റവും പുതിയ ചിത്രം ആടൈയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം വി സ്റ്റുഡിയോസ് ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററില്‍. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. 

അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോള്‍ നേരത്തെ പറഞ്ഞിരുന്നു.

'കാമിനി എന്നാണ് ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണതയില്‍ എനിക്ക് മാത്രമല്ല സുഹൃത്തുക്കള്‍ക്കും പരിഭ്രമമുണ്ട്. രത്നകുമാറിന്റെ മേയാതമാന്‍ കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലുമുള്ള വിശ്വാസം കൊണ്ടു തന്നെ ഈ സിനിമയുടെ കഥ കേട്ട് മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നു വച്ചാണ് ആടൈ സ്വീകരിച്ചത്,' നടി പറഞ്ഞു. ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. 

തമിഴില്‍ കടാവര്‍ എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്. നടി ആദ്യമയാി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് കടാവര്‍. മലയാളത്തില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആട്ജീവിതത്തില്‍ പൃഥ്വിരാജിനൊപ്പവും അമലയെത്തും.

anala

amala paul

Content Highlights : A certificate for Aadai tamil movie Amala Paul