ചിത്രത്തിൽ നിന്നും | screengrab: https:||www.youtube.com|watch?v=Jpw2f62Qryw&feature=emb_logo
ധനുഷ് എസ് നായർ സംവിധാനം ചെയ്ത '9ആം ക്ലാസ്സിലെ 7ആം പാഠം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ പറ്റിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ലഹരിക്കും അശ്ലീല വീഡിയോകൾക്കും അടിമയായ ഒരു യുവാവിന്റെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന വലിയൊരു വഴിത്തിരിവാണ് ചിത്രത്തിന്റെ പ്രമേയം.
സോഷ്യൽ മീഡിയകളിൽ ഡബ്സ്മാഷുകൾ ചെയ്ത് പ്രശംസ നേടിയ ആനന്ദ് മനോജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രാവൻകൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം എട്ടാം വാരത്തിലെ ഓഡിയൻസ് ചോയ്സ് പുരസ്കാരം നേടിയിരുന്നു.
ജിനേഷും സുഭാഷും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ശരത് ആർ നായരാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ടിജോ കൊടത്തുശ്ശേരി. ധനുഷ്, ആനന്ദ് ചേർന്നാണ് രചന. സൗണ്ട് വിഭാഗം ഗോപീഷ് കൈകാര്യം ചെയ്തിരിക്കുന്നു. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സുജിത് കൊട്ടാരക്കര.
'ഫ്രണ്ട്സ് ടാക്കീസ് പ്രൊഡക്ഷൻസ്' ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: 9aam Classile 7aam Paadam Malayalam Short Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..