ഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96. മാസും മസാലയും ഇല്ലാതെ തന്നെ യഥാര്‍ത്ഥ പ്രണയത്തെ തനത് രീതിയില്‍ ഒപ്പിയെടുത്താല്‍ വെള്ളിത്തിരയില്‍ വിജയം നേടാം എന്നതിന്റെ തെളിവായിരുന്നു ഈ തമിഴ് ചിത്രം.

നഷ്ടപ്രണയവും അതിലുപരി ഗൃഹാതുരമായ സ്‌കൂള്‍ ജീവിതത്തിന്റേയും ചിത്രങ്ങള്‍ സിനിമയില്‍ മുന്‍പും കണ്ടിട്ടുണ്ടാകാം, പക്ഷേ അതിനെ രണ്ടുപേരിലേക്കു മാത്രമായി ചുരുക്കിയാല്‍, രണ്ടുപേരുടെ ലോകത്തിലേക്കു മാത്രം കൂട്ടിക്കൊണ്ടുപോയാല്‍ എന്തു സംഭവിക്കുമെന്ന് സി. പ്രേംകുമാര്‍ 96ലൂടെ കാണിച്ചുതന്നു.

ചിത്രം പുറത്തിറങ്ങി ഒന്നരവർഷങ്ങൾ പിന്നിടുമ്പോൾ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംവിധായകൻ പ്രേം കുമാർ. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തൃഷയും വിജയ് സേതുപതിയുമാണ് വീഡിയോയിലുള്ളത്. ഡയലോ​ഗ് പറഞ്ഞ് പഠിക്കുകയാണ് വിജയ് സേതുപതി... വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 

#96 #96themovie #vijaysethupathi #trisha #goodolddays #memories

A post shared by C. Premkumar (@prem_storytelling) on

Content Highlights: 96 Movie Vijay Sethupathi Trisha Krishnan, c prem kumar shares a video from location