1991 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'എന്‍ ഉയിര്‍ തോഴന്‍' എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ബാബു. പിന്നീട് 'പെരും പുലി, തയ്യമ്മ' തുടങ്ങിയ ചിത്രങ്ങളിലും ബാബു നായകനായി.
എന്നാല്‍ ബാബുവിന്റെ അഭിനയ ജീവിതം അല്‍പ്പായുസ്സായിരുന്നു. 'മാനസര വാഴ്ത്തുക്കളേന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ ബാബുവിന്റെ നട്ടെല്ലിന് പരിക്കേറ്റു. ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്ക്. അപകടത്തിനുശേഷം ബാബുവിന്റെ ശരീരം തളര്‍ന്നു. പിന്നീടൊരിക്കലും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ് രാജിനെ നായകനാക്കി രാധാ മോഹന്‍ സംവിധാനം ചെയ്ത സ്‌മൈല്‍ പ്ലീസ് എന്ന സിനിമയ്ക്ക് വേണ്ടി ബാബു സംഭാഷണം എഴുതിയെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
ഏകദേശം 25 വര്‍ഷങ്ങളായി ബാബു കിടക്കയില്‍ തന്നെയാണ്. ചികിത്സയ്ക്കും മറ്റുമായുള്ള പണമില്ലാത്തതിനാല്‍ കടുത്ത ദുരിതത്തിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധികൂടിയായതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ബാബുവിന്റെ അവസ്ഥ അറിഞ്ഞ ഭാരതിരാജ അദ്ദേഹത്തെ കാണാനെത്തി. ആ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. തന്നെ സഹായിക്കണമെന്നും ആരുമില്ലെന്നും ബാബു ഭാരതിരാജയോട് പറയുമ്പോള്‍, സങ്കടം സഹിക്കാനാകാതെ വികാരാധീനനാവുകയാണ് ഭാരത രാജയും.
உதவி கேட்கும் 'என் உயிர்த் தோழன்' படத்தின் ஹீரோ பாபு
— Actor Kayal Devaraj (@kayaldevaraj) January 9, 2021
கண் கலங்கிய இயக்குனர் பாரதிராஜா pic.twitter.com/ifu2FeRi8Z
Content Highlights: 90s hero Babu bedridden for 25 years seeks help, Meets Bharathiraja