ത്രങ്ങളിലെ ചരമ പേജിനെ വിഷയമാക്കി ഒരുക്കിയ ഹ്രസ്വചിത്രം എട്ടാം പേജ് യുട്യൂബില്‍ റിലീസ് ചെയ്തു. യുവനടന്‍ ടൊവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ഹ്രസ്വചിത്രം നേരത്തെ തന്നെ ചലച്ചിത്ര മേളകളില്‍ ചര്‍ച്ചയായിരുന്നു.

രാജ്യാന്തര ഡോക്യുമെന്ററി-ഷോര്‍ട് ഫിലിം ചലച്ചിത്രമേളയിലും പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു. എട്ടാം പേജൊരുക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷമാണ് ഹ്രസ്വചിത്രത്തില്‍ പറയുന്നത്. 

15 മിനിറ്റ് ദൈര്‍ഘ്യമുള്ള എട്ടാം പേജ് സംവിധാനം ചെയ്തിരിക്കുന്നത് തന്‍സീര്‍ ആണ്. വിനയ് ഫോര്‍ട്ടിനെക്കൂടാതെ എം.ആര്‍ ഗോപകുമാര്‍, സേതുലക്ഷ്മി, പ്രൊഫസര്‍ അലിയാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.