ഇത്തവണ മോഹൻലാലും രജനിയുമില്ല, തുടർച്ചയായ 13-ാം വർഷവും ഒത്തുകൂടി 80കളിലെ താരങ്ങൾ


പൂനം ധില്ലനും ജാക്കി ഷ്റോഫുമായിരുന്നു പരിപാടിയുടെ ആതിഥേയർ.

80കളിലെ താരങ്ങൾ മുംബൈയിൽ ഒത്തുകൂടിയപ്പോൾ. നടി രാധ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം | ഫോട്ടോ: www.instagram.com/radhanair_r/

എൺപതുകളിൽ സിനിമയിലെത്തി ഇപ്പോഴും സൗഹൃദം തുടരുന്ന താരങ്ങളുണ്ട്. വർഷത്തിലൊരിക്കൽ അവർ ഒത്തുകൂടാറുമുണ്ട്. അങ്ങനെയൊരു സൗഹൃദസം​ഗമം ഈയിടെ മുംബൈയിൽ നടന്നു. സൂപ്പർ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുത്തു. തുടർച്ചയായ പതിമൂന്നാം വർഷമാണ് ഈ താരസം​ഗമം നടക്കുന്നത്.

പൂനം ധില്ലനും ജാക്കി ഷ്റോഫുമായിരുന്നു പരിപാടിയുടെ ആതിഥേയർ. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി തുടങ്ങിയ മലയാളി നായികമാർ ഒത്തുകൂടലിനെത്തിയിരുന്നു. എന്നാൽ മോഹൻലാൽ, ജയറാം, റഹ്മാൻ അടക്കമുള്ള മലയാള താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കാൻ സാധിച്ചില്ല.ചിരഞ്ജീവി, അർജുൻ, വെങ്കിടേഷ് ദ​ഗ്​ഗുബട്ടി, ശരത്കുമാർ, അനിൽ കപൂർ, അനുപം ഖേർ, ഭാ​ഗ്യരാജ്, രമ്യ കൃഷ്ണൻ, സരിത, മധുബാല, വിദ്യാബാലൻ, പൂർണിമാ ഭാ​ഗ്യരാജ്, രാധ തുടങ്ങി നാൽപത് അംഗങ്ങളാണ് ഇത്തവണ റീയൂണിയന് എത്തിയത്. അതേസമയം തമിഴിൽ നിന്ന് രജനീകാന്ത് ഒത്തുചേരലിൽ പങ്കെടുത്തില്ല.

2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുകൂടലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും ഓരോ കളർ തീമിൽ ഒരു താരത്തിന്റെ വീട്ടിൽ ആണ് ഒത്തുചേരൽ നടക്കാറുള്ളത്.

Content Highlights: 80s stars reunion at mumbai, mohanlal and rajinikanth nott attended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented