അമ്പത്തഞ്ചു സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച താരത്തോടൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന എണ്‍പതുകളിലെ താരങ്ങളുടെ സംഗമവേളയില്‍ മോഹന്‍ലാലിനൊപ്പമെടുത്ത സെല്‍ഫി പങ്കുവെച്ച് നടി ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു.
'മുപ്പത്തിയാറു വര്‍ഷമായുള്ള സുഹൃത്ത്.. അമ്പത്തഞ്ചു സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍..' എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാളത്തിന്റെ ഭാഗ്യജോടികളായി തിളങ്ങിയിരുന്ന നായകനെയും നായികയെയും വീണ്ടുമൊന്നിച്ചൊരു ഫ്രെയയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും.സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ചത്.
Content Highlights : 80's reunion shobhana actress selfie with mohanlal instagram