മലയാളികള്‍ക്ക് മറക്കാനാകാത്ത ചിത്രമാണ് 1987ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. മോഹന്‍ലാലിന്റെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയും ക്ലാരയായെത്തിയ സുമലതയെയും പാര്‍വതി അവതരിപ്പിച്ച രാധയെയും അവര്‍ തമ്മിലെ പ്രണയവും ഇന്നും ആരാധകര്‍ക്ക് ഹരമാണ്.
തൂവാനത്തുമ്പികളില്‍ മൂവരും ഒന്നിച്ചെത്തുന്ന രംഗങ്ങളില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ ഇവര്‍ മൂവരും ഒത്തുകൂടിയിരുന്നു. അന്നത്തെ ഓര്‍മകളും.
സിനിമയിലെ പ്രശസ്തമായ ആ ഗാനത്തിന്റെ വരികള്‍ ഒന്നുകൂടി മൂളിപ്പോകുന്നു.
'അന്നു കണ്ട നീയാരോ കണ്ട നീയാരോ,
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍.'
എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങള്‍ വര്‍ഷംതോറും ഒത്തുകൂടാറുണ്ട്. തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് ഇത്തവണത്തെ ഒത്തുകൂടല്‍ നടന്നത്. അവിടെ വച്ചാണ് തൂവാനത്തുമ്പികള്‍ സംഗമവും നടന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡന്‍ ആയിരുന്നു ഇത്തവണത്തെ കളര്‍ തീം.
മോഹന്‍ലാല്‍, ജയറാം, പാര്‍വതി, ശോഭന, നാദിയ മൊയ്തു, സരിത, അമല, മേനക, ജഗപതി ബാബു, ചിരഞ്ജീവി, ഭാഗ്യരാജ്, ശരത്കുമാര്‍, ജാക്കി ഷ്റോഫ് നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക എന്നിവരുള്‍പ്പടെ വലിയ താരനിര തന്നെ സൗഹൃദ സംഗമത്തിന് എത്തിയിരുന്നു.
സൗഹൃദസംഗമത്തിന്റെ പത്താം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.
Content Highlights : 80's Reunion 2019 thoovanathumbikal get together mohanlal sumalatha parvathy