'ലാഭവിഹിതത്തിന്റെ ഒരു പങ്ക് മൃ​ഗക്ഷേമത്തിന് പ്രവർത്തിക്കുന്ന എൻ.ജി.ഓകൾക്ക്' -777 ചാർലി ടീം


ചിത്രത്തിന്റെ നിർമാതാവും പ്രഥാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം

777 ചാർലിയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/rakshitshetty

പ്രമേയം കൊണ്ടും താരനിരകൊണ്ടും ഇന്ത്യയെമ്പാടും ശ്രദ്ധയാകർഷിച്ച കന്നഡ ചിത്രമാണ് 777 ചാർലി. ധർമ എന്ന യുവാവിന്റെയും ചാർലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മികച്ച പ്രതികരണം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുതിയൊരു പ്രഖ്യാപനവുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃ​ഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന രാജ്യത്തെ എൻ.ജി.ഓകൾക്ക് നൽകാനാണ് 777 ചാർലി ടീമിന്റെ തീരുമാനം. ചിത്രത്തിന്റെ നിർമാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ചാർലിയുടെ പേരിലായിരിക്കും ഈ തുക നൽകുക.

777 ചാർലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. അതിന് അതിരുകളില്ലാത്ത സ്‌നേഹം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ സിനിമ നമുക്ക് നേടിത്തന്ന ആരാധനയും അംഗീകാരവും മനസ്സിലാക്കാൻ തുടങ്ങുമ്പോൾ തങ്ങളുടെ സന്തോഷത്തിന് അതിരുകളില്ലെന്ന് രക്ഷിത് പറഞ്ഞു.

"ഈ ചിത്രം സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ അക്ഷീണം പ്രവർത്തിച്ച നിരവധി ആളുകളെ ആഘോഷിക്കുക എന്നതാണ് ഈ വിജയം ആഘോഷിക്കാനുള്ള ഏക മാർഗമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ '777 ചാർലി' ഉണ്ടാക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാൻ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു." രക്ഷിത് പറഞ്ഞു

മറ്റൊരാളുടെ വെളിച്ചം കത്തിക്കാൻ ഞങ്ങളുടെ വെളിച്ചം ഉപയോഗിക്കുന്നത് ലോകത്തെ പ്രകാശിപ്പിക്കും. നിങ്ങളുടെ സ്നേഹത്താൽ ഞങ്ങളുടെ ലോകത്തെ പ്രകാശിപ്പിച്ചതിന് നിങ്ങൾ ഓരോരുത്തർക്കും നന്ദി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളിയായ കിരൺ രാജ്. കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളിയായ നോബിളായിരുന്നു സം​ഗീത സംവിധാനം. പരംവാ സ്റ്റുഡിയോസ് നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. രാജ് ബി. ഷെട്ടി, ബോബി സിംഹ, സം​ഗീത ശൃം​ഗേരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Content Highlights: 777 Charlie Movie, 777 Charlie team's gift to NGOs, Rakshit Shetty

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented