ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗായകന് യേശുദാസിനും ജയരാജിനും പിന്തുണയുമായി നടന് ഹരീഷ് പേരടി. ചാനല്‍ മുതലാളിമാരുടെ കോമാളിത്തരങ്ങള്‍ മണിക്കൂറുകളോളം സഹിച്ച്, ഊരും പേരും അറിയാത്ത സ്പോണ്‍സര്‍മാരുടെ മുന്നില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നവരാണ് എല്ലാവരുമെന്ന് ഓര്‍ത്താല്‍ നന്നാകുമെന്ന് തന്റെ ജീവിതത്തിലെ ഒരു അവാര്‍ഡ് ദാനത്തെക്കുറിച്ചുള്ള ഒര്‍മ്മ പങ്കുച്ചുകൊണ്ട് ഹരീഷ് തന്റെ കുറിപ്പില്‍ പറയുന്നു.
ഹരീഷ് പേരാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഏകദേശം ഒരു 25 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മയാണ്... ഒരു കോര്‍പ്പറേഷന്‍തല നാടക മത്സരത്തില്‍ സമ്മാനം കിട്ടി.. പക്ഷേ, സമ്മാനദാന ചടങ്ങില്‍ പോകാന്‍ പറ്റിയില്ല...കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടകമുണ്ടായിരുന്നു... പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോര്പ്പറേഷന് ഓഫീസിലെ ഒരു മുറിയില്‍ വെച്ച്... സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരന്... അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപ്പെട്ടില്ല... തരുന്ന വ്യക്ത്യയേക്കാള് പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ്.... ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സോപണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്.... ദാസേട്ടനോടപ്പം .... ജയരാജേട്ടനോടപ്പം....
Content Hihglights: 65th National Award Controversy boycott Awards jayaraj yesudas fahad parvathy hareesh perady