കൊറോണ വൈറസിന്റെ വ്യാപനത്തെതുടര്‍ന്ന് രാജ്യത്ത് സിനിമാ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ പുതിയ സിനിമ പുഷ്പയുടെ ചിത്രീകരണങ്ങളും പാതിവഴിയില്‍ നില്‍ക്കുകയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ' ഒറ്റ പോസ്റ്ററിലൂടെ തന്നെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. ഒരു മാസ് ആക്ഷന്‍ കഥാപാത്രമായിരിക്കും അല്ലുവിന്റെ പുഷ്പ രാജ് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഷ്പയ്ക്കായി ഒരു വമ്പന്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനായി സിനിമാ മേഖലയില്‍ നിന്നുള്ള മികച്ച ടെക്‌നീഷ്യന്‍മാരെയും സിനിമയുടെ ഭാഗമാക്കിയിട്ടുണ്ടെന്നാണ് സൂചന. പുറം രാജ്യത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്ന രംഗം ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
സിനിമയില്‍ തന്നെ ഏറ്റവും അധികം ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ഭാഗം കൂടിയായിരിക്കും ഈ രംഗമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 6 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രംഗം 6 കോടി രൂപ ബഡ്ജറ്റിലാണ് നിര്‍മിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. അല്ലു അര്‍ജുനെ കൂടാതെ വിജയ് സേതുപതിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി രശ്മിക മന്ദനയാണ് നായിക കഥാപാത്രം ചെയ്യുന്നത്. ഇതുകൂടാതെ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതെന്നും സൂചനയുണ്ട്.
Content Highlights: 6 minute action sequence in Allu Arjun's Pushpa movie to cost 6 crores