Photo: Danny Moloshok/Invision/AP
സിനിമാലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ബഹുമതികളില്‍ ഒന്നാണ് ഓസ്കര് അവാര്‍ഡ്. 95-ാം ഓസ്കര് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ ഇടം നേടിയിരിക്കുകയാണ്. ആര്‍ആര്‍ആര്‍, ദ കശ്മീര്‍ ഫയല്‍സ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, ഛെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍. 301 ലോകസിനിമകള്ക്കൊപ്പമാണ് ഇന്ത്യന്‍ ചിത്രങ്ങളും മത്സരിക്കാന്‍ ഒരുങ്ങുന്നത്.
കുറഞ്ഞ ബജറ്റില്‍ വന്ന് വലിയ വിജയം നേടിയ ചിത്രമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം വലിയ വിജയമായി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ചിത്രമായിരുന്നു. 'ഇന്ത്യന്‍ സിനിമയുടെ മികച്ച വര്‍ഷം' എന്നാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തില്‍ സംവിധായകന് ട്വീറ്റ് ചെയ്തത്.
സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്തിയാവാഡി ഹുസൈന് സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രീകരിച്ചതാണ്. 2022-ലെ ഇന്ത്യന്‍ സിനിമകളിലെ ഏറ്റവും വലിയ വിജയമായിരുന്നു എസ്.എസ്. രാജമൗലി ഒരുക്കിയ ആര്‍ആര്‍ആര്‍. തെലുങ്ക് സൂപ്പര്‍താരങ്ങളായ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് വലിയ പ്രശംസ നേടാന്‍ കഴിഞ്ഞിരുന്നു. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഛെല്ലോ ഷോ ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഫീച്ചര്‍ ചിത്രമാണ്.
Content Highlights: Oscar, Vivek Agnihotri, SS Rajamouli, RRR, The Kashmir Files, Kantara, Rishabh Shetty
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..