തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. 

മികച്ച നടന്‍, നടി, സംവിധായകന്‍, സിനിമ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നല്‍കും.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ഉര്‍വ്വശി (അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്) , മഞ്ജു വാര്യര്‍ (ആമി, ഒടിയന്‍), അനു സിതാര (ക്യാപ്റ്റന്‍, നീയും ഞാനും), ഐശ്വര്യ ലക്ഷ്മി (വരത്തന്‍) എന്നിവര്‍ മത്സരത്തിനുണ്ടെന്നാണ് വിവരം. മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി) , ഫഹദ് (കാര്‍ബണ്‍, ഞാന്‍ പ്രകാശന്‍) , ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി ,ജോജു ജോര്‍ജ്ജ് ( ജോസഫ്) എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. 

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 

പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. 

Content Highlights: kerala state film award to be declared, mohanlal fahadh fasil jayasurya urvashi manju anu sithara joju george, ak balan