44 -ാ മത് മോസ്കോ ചലച്ചിത്രമേളയിൽ ഒഫീഷ്യൽ സെലക്ഷൻ നേടി 'പുല്ല്'


വിവിധ ചലച്ചിത്രമേളകളിൽ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങൾ ചിത്രം നേടിക്കഴിഞ്ഞു

പുല്ല് സിനിമയിൽ നിന്നൊരു രംഗം

44 -ാ മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഔദ്യോ​ഗിക സെലക്ഷൻ നേടി പുല്ല് - റൈസിങ് എന്ന മലയാളചിത്രം. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ റഷ്യയിൽ മോസ്കോവിൽ വെച്ച് നടക്കുന്ന ഈ മേള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മേളകളിൽ ഒന്നുകൂടിയാണ്.

ഇതിനോടകം തന്നെ വിവിധ ചലച്ചിത്രമേളകളിൽ നിന്ന് ഇരുപത്തിയഞ്ചോളം പുരസ്‌കാരങ്ങൾ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് ഒരുങ്ങുകയായിരുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് കണ്ടവരിൽ നിന്നും ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നവാഗതനായ അമൽ നൗഷാദ് ആണ് സിനിമയുടെ രചനയും സംവിധാനവും. സിനായി പിക്ചേഴ്സിന്റെ ബാനറിൽ തോമസ് അജയ് എബ്രഹാം, നിഖിൽ സേവ്യർ, ദീപിക തയാൽ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചായാഗ്രഹണം നിസ്മൽ നൗഷാദും പശ്ചാത്തലസംഗീതം സഞ്ജയ്‌ പ്രസന്നനും കൈകാര്യം ചെയ്തിരിക്കുന്നു.

'ബിരിയാണി', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുർജിത് ഗോപിനാഥ് ആണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് വേണുഗോപാൽ, ക്രിസ്റ്റിന ഷാജി, വൈശാഖ് രവി, ഹരിപ്രസാദ്, കുമാർ സേതു തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlights: 44th mosco international film festival, pullu malayalam movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented