ഗായത്രിയുടെയും വിശാലിന്റെയും ലോകത്തിലേക്ക് ഫോര്‍ ഇയേഴ്സിലെ എന്‍ കനവില്‍ ഗാനം 


4 Years

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ എന്‍ കനവില്‍ എന്ന ഗാനം റിലീസായി. രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മയാണ്. അരുണ്‍ ആലാട്ടും സോണി മോഹനുമാണ് എന്‍ കനവില്‍ ഗാനം ആലപിച്ചിരിക്കുന്നത്. ഫോര്‍ ഇയേഴ്സിന്റെ ടൈറ്റില്‍ സോങ് ആണ് ഈ ഗാനം. ചിത്രത്തിലെ ടൈറ്റില്‍ സോങ്ങിന്റെ ഗാനരചന മറ്റു രണ്ടു പേരെ ഏല്‍പ്പിച്ചെങ്കിലും താന്‍ ഉദ്ദേശിച്ച പൂര്‍ണ്ണത ലഭിക്കാത്തതിനാല്‍ യാദൃശ്ചികമായാണ് ഗാനരചനയിലേക്കു കടന്നു വന്നത് എന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

എന്‍ കനവില്‍ എന്ന ഗാനം കൂടാതെ അകലെ ഹൃദയം എന്ന ഗാനവും ഈ ചിത്രത്തിനായി രഞ്ജിത്ത് രചിച്ചിട്ടുണ്ട്. താന്‍ ആദ്യമായി എഴുതിയ ഗാനങ്ങളുടെ വരികള്‍ ശരിയാണോ എന്നുറപ്പുവരുത്താന്‍ സന്തോഷ് വര്‍മക്കു അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്നും രഞ്ജിത് ശങ്കര്‍ വ്യക്ത്യമാക്കി. പ്രിയാ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോര്‍ ഇയേഴ്‌സ് നവംബര്‍ 25 ന് തിയേറ്ററുകളിലേക്കെത്തും.



ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്, മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Content Highlights: 4 years, ranjith shankar, priya varrier, sarajano khalid, new malayalam movie, lyric video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented