ബോളിവുഡില്‍ തകര്‍ത്തോടിയ ആമിര്‍ ഖാന്റെ ത്രി ഇഡിയറ്റ്‌സിന് ഒരു മെക്‌സിക്കന്‍ പതിപ്പ് ഇറങ്ങുന്നു. കാര്‍ലോസ് ബൊലാഡോയാണ് ആമിറും മാധവനും ശര്‍മന്‍ ജോഷിയും തകര്‍ത്തഭിനയിച്ച ചിത്രം സ്പാനിഷ് ഭാഷയിൽ മെക്‌സിക്കോയിലേയ്ക്ക് പറിച്ചുനടുന്നത്. ത്രി ഇഡിയറ്റ്‌സ് എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്.
മെക്‌സിക്കന്‍ താരങ്ങളായ അല്‍ഫോണ്‍സോ ദോസല്‍, ക്രിസ്റ്റിയന്‍ വാസ്‌ക്വെസ്, ജര്‍മന്‍ വാല്‍ഡെസ് എന്നിവരാണ് ആമിറും മാധവനും ശര്‍മനും ഗംഭീരമാക്കിയ വേഷങ്ങള്‍ ചെയ്യുന്നത്. മാര്‍ത്ത ഹിഗരേഡയാണ് കരീന കപൂറിന്റെ വേഷത്തില്‍. മെക്‌സിക്കന്‍ പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
മെക്‌സിക്കന്‍ പ്രേക്ഷകരുടെ താത്പര്യം കൂടി പരിഗണിച്ച് ചിത്രത്തില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്.
ഹാസ്യത്തിന്റെ അവതരണത്തിലും മേക്കിങ്ങിന്റെ കാര്യത്തിലും ത്രി ഇഡിയറ്റ്‌സിനോട് കിടപിടിക്കുന്നതാണ് മെക്‌സിക്കന്‍ ചിത്രമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം. ജൂണിലാണ് മെക്‌സിക്കോയില്‍ ചിത്രമിറങ്ങുന്നത്.
ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവിലിനെ അധികരിച്ചാണ് രാജ്കുമാര്‍ ഹിരാനി ചിത്രം ഒരുക്കിയത്. ഇന്ത്യയ്ക്കു പുറത്തും വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രം 339 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്.