ദർശൻ | Photo:@JagranEnglish
കന്നഡ നടന്‍ ദര്‍ശന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കാണികളിലൊരാള്‍ ദര്‍ശനു നേരെ ചെരുപ്പെറിഞ്ഞത്. പരിപാടിയുടെ സംഘാടകര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് നടപടി. ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നാണ് നടന് നേരെ കല്ലേറുണ്ടായത്.
"ജനുവരി ആറുവരെ പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. എണ്ണായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം. 100 കണക്കിന് വീഡിയോകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടുപിടിച്ചിരിക്കുന്നത്." ഹോസ്പെട്ട് പോലീസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്താക്കി.
ക്രാന്തിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദര്‍ശന്റെ വിവാദ പരാമര്‍ശം. 'ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതിലില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ അവളെ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണം. അതിനു ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്കു വസ്ത്രങ്ങള്‍ നല്‍കിയാല്‍ അവള്‍ പുറത്തു പോകും.' എന്നിങ്ങനെയായിരുന്നു ദര്‍ശന്റെ പരാമര്‍ശം.
ദര്‍ശന്റെ പരാമര്‍ശം കടുത്ത സ്ത്രീവിരുദ്ധതയുളവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തു വന്നത്. 2011-ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Content Highlights: 3 held for slipper attack on Darshan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..