iffk Open Forum
ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് കലവറയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം .മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും 'ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും' എന്ന വിഷയത്തിൽ നടന്ന സംവാദം അഭിപ്രായപ്പെട്ടു .
ലോക ക്ലാസിക് സിനിമകളെ പ്രാദേശിക തലത്തിൽ എത്തിക്കുന്നതിന് മലയാള സബ്ടൈറ്റിലുകൾക്ക് പ്രാധാന്യം നൽകണമെന്നും സിനിമ നിർമ്മിക്കാൻ ആഗ്രഹമുള്ളവർക്കായി ഫിലിം സൊസൈറ്റികൾ സാമ്പത്തിക പിന്തുണ നൽകണമെന്നും സംവാദത്തിൽ അഭിപ്രായമുയർന്നു.
അക്കാദമി ചെയർമാൻ കമൽ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു . റെജി എം ദാമോദരൻ മോഡറേറ്ററായ സംവാദത്തിൽ സിനിമാ നിരൂപകനായ ജി. പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, ഡോൺ പാലത്തറ, വെണ്ണൂർ ശശിധരൻ, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു.
Content Highlights : 25th IFFK Palakkad edition Open Forum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..