ദിത് യുഎസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 25 ഡേയ്‌സ് എന്ന ചിത്രം സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു ഡൈ വിത്ത് മെമ്മറീസ്,നോട്ട് ഡ്രീംസ് 'എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. 

സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവി ഗണത്തില്‍ പെടുത്താമെങ്കിലും പകുതിക്ക് ശേഷം സ്റ്റീഫന്റെ  തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ. 

ലെറ്റ് ഗോ  പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ അദിത് യു എസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ ലൈറ്റ് റൂം നിര്‍വ്വഹിക്കുന്നു.സംഗീതം-സെവന്‍ ക്ലൗഡ്‌സ്. എഡിറ്റര്‍-പ്രസീപ് ശങ്കര്‍, ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-അഞ്ജു രാമചന്ദ്രന്‍, പശ്ചാത്തല സംഗീതം-വിഷ്ണു ശ്യാം, കല- ജഗദ് ചന്ദ്രന്‍,സൗണ്ട്-ശങ്കര്‍ദാസ് വി സി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: 24 days movie released in Saina OTT platform