21 ഗ്രാംസ്‌ പ്രൊമോഷന്റെ ഭാഗമായി റോഡിൽ പോസ്റ്ററൊട്ടിക്കാനിറങ്ങി അനൂപ്‌ മേനോൻ


അനൂപ് മേനോൻ റോഡിൽ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ

രു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസിന്റെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാൻ തയ്യാറായിരിക്കുകയാണ്‌ നടൻ അനൂപ്‌ മേനോൻ. ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ജീവ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ കഴിഞ്ഞ ദിവസം തുടക്കമിട്ട ചാലഞ്ച്‌ ഏറ്റെടുത്തുകൊണ്ടാണ്‌ അനൂപ്‌ മേനോൻ പോസ്റ്റർ ഒട്ടിക്കുവാൻ ഇറങ്ങുന്നത്‌.

ജീവ തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റർ മതിലിൽ ഒട്ടിച്ച ശേഷം പറയുന്ന കാര്യങ്ങളാണ് വീഡിയോയുടെ രൂപത്തിൽ പോസ്റ്റ്‌ ആയി പങ്കിട്ടിരിക്കുന്നത്. താൻ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോൻ അടക്കമുള്ളവർക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ചലഞ്ച് ചെയ്തത്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമായിരിക്കുകയാണ്. എന്നാൽ ഒരു ദിവസത്തിനു ശേഷം നിർമ്മാതാവും സംവിധായകനുമുൾപ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തിൽ ചലഞ്ച് അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയിൽ എല്ലാവരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും അത് ജീവയുടെ ചലഞ്ച് ആക്സെപ്റ്റ് ചെയ്‌ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ എൻ റിനീഷ് നിർമിച്ചു നവാഗതനായ ബിബിൻ കൃഷ്ണ എഴുത്തും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഈ സിനിമ മാർച്ച്‌ 18 ന് തീയേറ്ററുകളിലെത്തും. സസ്പെൻസും മിസ്റ്ററിയും ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്ന ഈ സിനിമയിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 'അഞ്ചാം പാതിര'എന്ന സൂപ്പർ ഹിറ്റ്‌ ത്രില്ലെർ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറിൽ മറ്റൊരു ചിത്രം തിയേറ്ററിൽ ആസ്വദിക്കാൻ ഒരുങ്ങുന്നത്. ‌

Content Highlights: 21 grams, Anoop menon to paste movie poster on Roads, Bibin Krishna Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented