ആന്റണി ഹോപ്കിൻസ്, ഫ്രാൻസെ മക്ഡോർമാന്റ്
74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സാണ് മികച്ച നടന്. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ - ഫ്ലോറിയാന്‍ സെല്ലര്‍ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നൊമാഡ് ലാന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സെ മക്ഡോര്‍മാന്റ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. നൊമാഡ്ലാന്ഡാണ് മികച്ച ചിത്രം.
ഇന്ത്യയില്‍നിന്നുള്ള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രം നാല് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ടൈഗറിലെ ആദര്‍ശ് ഗൗരവും മികച്ച നടനുള്ള മത്സരപട്ടികയില്‍ ഇടം നേടിയിരുന്നു.
മറ്റു പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായിക- ചോലെ സവോ (നൊമാഡ്ലാന്ഡ്)
മികച്ച അവലംബിത തിരക്കഥ- എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- നൊമാഡ്ലാന്ഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്ബോട്ടം
മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍
മികച്ച സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്
Content Highlights: 2021 BAFTA Awards:The Complete List of Winners, Antony Hopkins, Nomad land, white tiger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..