’റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്’; തിയേറ്ററുകാരുടെ സമരത്തിൽ ജൂഡ്


2 min read
Read later
Print
Share

2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്.

ജൂഡ് ആന്റണി ജോസഫ് | PHOTO: FACEBOOK/SPECIAL ARRANGEMENTS

2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം ചെയ്യാൻ ഫിയോക് തീരുമാനിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്തണി. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നുവെന്നും സിനിമ റിലീസിന് ചെയ്യുന്നതിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് തനിക്കുള്ളതെന്നും ജൂഡ് ആന്തണി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ജൂഡ് ആന്തണിയുടെ കുറിപ്പിന്റെ പൂർണരൂപം

തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിർമാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീൽ വന്നപ്പോൾ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂർവം ചെയ്യുന്നതല്ല. This is part of business. I thank Sony Liv for trusting our film before the release, and I thank all for loving our film. The theater owners and the audiences, you are the real heroes

ജൂഡ് ആന്തണി ചിത്രം 2018-ന്റെ ഒ.ടി.ടി റിലീസിനെതിരെ ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ഫിയോക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

കരാർ ലംഘിച്ച് ‘2018’ നേരത്തെ ഒ.ടി.ടിക്ക് നൽകിയെന്നാണ് തിയേറ്ററുകാരുടെ ആരോപണം. സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ ജൂൺ ഏഴിനാണ് ഒ.ടി.ടി റിലീസാകുന്നത്. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. റെക്കോ‍ഡ് കളക്ഷനുമായി തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് 2018 ഒ.ടി.ടിയിലെത്തുന്നത്. ചിത്രം പുറത്തിറങ്ങി 33-ാം ദിവസമാണ് ഒ.ടി.ടി റിലീസ്.

സമരം നടക്കുന്ന ദിവസങ്ങളിൽ സിനിമ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ അറിയിച്ചു. അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രദർശനം തുടരുമെന്നും സം​ഘടന വ്യക്തമാക്കി.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് 2018-ലെ പ്രധാനതാരങ്ങൾ. 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹ തിരക്കഥ.

Content Highlights: 2018 ott release theatres will be closed on wednesday and thursday says feuok jude responds

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kannur squad malayalam movie inspired from abdul salam murder real story trikaripur

2 min

വ്യവസായിയുടെ കൊലപാതകവും അന്വേഷണവും; 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ യഥാര്‍ഥ കഥ

Oct 2, 2023


Kannur Squad

2 min

'കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമ'; കയ്യടിയുമായി ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് അംഗങ്ങൾ

Oct 1, 2023


KG George director death allegation against family wife salma George reacts funeral held at kochi

2 min

കെ.ജി ജോര്‍ജ്ജിനെ നന്നായാണ് നോക്കിയത്, ഞങ്ങള്‍ സുഖവാസത്തിന് പോയതല്ല- സല്‍മാ ജോര്‍ജ്ജ്

Sep 26, 2023

Most Commented