കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം സിനിമയാവുന്നു, വൻ താരനിരയുമായി വരുന്നൂ '2018'


സൂപ്പർഹിറ്റ് കന്നഡ ചിത്രമായ 777 ചാർലിയിലൂടെ ശ്രദ്ധേയനായ നോബിൻ പോൾ ആണ് സം​ഗീത സംവിധാനം. 

'2018' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

2018-ൽ കേരളത്തെ നടുക്കിയ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക്. 2018 എന്ന പേരിലിറങ്ങുന്ന ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്റേതുതന്നെയാണ് തിരക്കഥയും. യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ അഖിൽ പി ധർമജൻ ആണ് സഹ രചയിതാവ്.

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജും ഫഹദ് ഫാസിലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കി. വൻതാരനിരയാണ് ചിത്രത്തിലുള്ളത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർ​ഗീസ്, അപർണാ ബാലമുരളി, തൻവി റാം, ശിവദ ​ഗൗതമി നായർ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.



അഖിൽ ജോർജ് ഛായാ​ഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. സൂപ്പർഹിറ്റ് കന്നഡ ചിത്രമായ 777 ചാർലിയിലൂടെ ശ്രദ്ധേയനായ നോബിൻ പോൾ ആണ് സം​ഗീത സംവിധാനം.

പ്രൊഡക്ഷൻ ഡിസൈൻ -മോഹൻദാസ്. സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ് -വിഷ്ണു ഗോവിന്ദ്. കോസ്റ്റിയൂം ഡിസൈൻ -സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ.ജി.കെ. പ്രൊഡക്ഷൻ കൺട്രോളർ -ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടർ -സൈലക്‌സ് എബ്രഹാം. സ്റ്റിൽസ് -സിനത് സേവ്യർ. വി.എഫ്.എക്‌സ് -മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്. ടൈറ്റിൽ ഡിസൈൻ -ആന്റണി സ്റ്റീഫൻ. ഡിസൈൻസ് -ഏസ്‌തെറ്റിക്ക് കുഞ്ഞമ്മ.

Content Highlights: 2018, kerala flood to big screen, tovino and kunchacko boban in cast, jude anthany joseph new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented