ലിയ വിജയത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് ഫാസിലിന്റെ അനിയത്തിപ്രാവ്. ഉദയ കുടുംബത്തിലെ ഇളമുറക്കാരന്‍ കുഞ്ചാക്കോ ബോബനും പഴയ ബാലതാര സെന്‍സേഷന്‍ ബേബി ശാലിനിയും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രത്തെ തെല്ല് സംശയത്തോടെയാണ് തിയേറ്ററുകാരും സിനിമാക്കാരും കണ്ടത്. ഒരൊറ്റ ആഴ്ച കൊണ്ട് കഥയാകെ മാറി. പുതുമുഖങ്ങളുടെ ആ ചിത്രം മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുന്നതാണ് പിന്നെ കണ്ടത്.

Aniyathi Pravu

ഇരുപത് വര്‍ഷത്തിനിപ്പുറം ആ പഴയ ഓര്‍മകള്‍ പുതുക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നല്ല സിനിമ ഒരിക്കലും മരിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവ് കൂടിയാണ് അനിയത്തിപ്രാവ് എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് കുഞ്ചാക്കോ. അരുണ്‍.പി.ജി. എഡിറ്റ് ചെയ്ത അനിയത്തിപ്രാവിന്റെ പുതിയ ട്രെയിലര്‍ സഹിതമാണ് കുഞ്ചാക്കോ പോസ്റ്റിട്ടത്.

കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്

'ഇരുപതു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 'അനിയത്തിപ്രാവ് ' എന്ന സിനിമ ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ....നല്ല സിനിമ ഒരിക്കലും മരിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവു കൂടിയാകുന്നു 
ഇരുപത്തിന്റെ യുവത്വത്തില്‍ നില്‍ക്കുന്ന ആ സിനിമയിലൂടെ എന്നെയും സ്വീകരിച്ച മലയാള സിനിമ പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നും ഉള്ള നന്ദി അറിയിക്കുന്നു ....സ്നേഹം പങ്കിടുന്നു ??
സുധിയെ എന്നില്‍ കണ്ടെത്തിയ പാച്ചിക്കയോടും,ആ സിനിമയുടെ മുന്നണിയിലും പിന്നണിയില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നു.'