രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന  സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 2.0 ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

മുംബെെയിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ സംവിധായകൻ ശങ്കർ, രജനികാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ, എ. ആർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. സൽമാൻ ഖാൻ ചടങ്ങിലെ വിശിഷ്ടാതിഥി.

ഷാരൂഖ് ഖാനും കമൽ ഹാസനും അതിഥികളായെത്തുന്നുവെന്നായിരുന്നു നേരത്ത പുറത്തുവന്ന റിപ്പോർട്ടുകൾ.

താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് രജനികാന്തെന്നും അദ്ദേഹത്തിനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഇവിടെയെത്തിയതെന്നും സൽമാന്‍ പറഞ്ഞു.

വില്ലനായെത്തുന്ന അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ രൂപമാണ് ആദ്യം പുറത്തുവിട്ടത്. പിന്നീട് വില്ലനും നായകനും മുഖാമുഖം നിൽക്കുന്ന പോസ്റ്ററും പുറത്തിറക്കി.

2.0

'ചെകുത്താന്റെ പുതിയ മുഖം' എന്ന കുറിപ്പോടുകൂടി അക്ഷയ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.