രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന  സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ 2.0 ഫസ്റ്റ്‌ലുക്ക് ഇന്ന് പുറത്തിറങ്ങുകയാണ്. മുംബെയില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ അഭിനേതാക്കളായ അക്ഷയ് കുമാര്‍, നായിക ആമി ജാക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആറ് കോടിയോളം രൂപയാണ് ഫസ്റ്റ്‌ലുക്ക് ലോഞ്ചിന് മാത്രമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുടക്കുന്നത്. 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് പരിപാടിയുടെ അവതാരകന്‍. തമിഴ്‌നാടിന് പുറത്തെ വിപണി ലക്ഷ്യമിടുന്നതിനാല്‍ ഫസ്റ്റ്‌ലുക്കില്‍ രജനികാന്തിനും അക്ഷയ്കുമാറിനും ഒരേ പോലെ പ്രാധാന്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമ ഒരിക്കലും സാക്ഷ്യം വഹിക്കാത്ത തരത്തിലുള്ള ഒരു ഫസ്റ്റ്‌ലുക്ക് ലോഞ്ചാണ് ശങ്കര്‍ ലക്ഷ്യമിടുന്നത്. 

വില്ലന്‍ അക്ഷയ്കുമാര്‍

2.0 First look launch

ബോളിവുഡില്‍ നായകനായി തിളങ്ങിയ അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് 2.0 യുടെ ഏറ്റവും വലിയ പ്രത്യേകത. ഫസ്റ്റ്‌ലുക്കിന് പുറമെ നായകന്റെയും വില്ലന്റെയും പ്രത്യേക പോസ്റ്ററുകള്‍ പുറത്തിറക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്ലന്റേതെന്ന് അവകാശപ്പെട്ട് നേരത്തേ ചില പോസ്റ്ററുകള്‍ ചോർന്നിരുന്നു. ഡോക്ടര്‍ റിച്ചാര്‍ഡ് എന്നാണ് അക്ഷയിന്റെ കഥാപാത്രത്തിന്റെ പേര്. ബാറ്റ്മാന്‍ സീരീസിലെ ജോക്കറിന് സമാനമായ വില്ലന്‍ വേഷമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

സ്‌റ്റൈല്‍ മന്നന്റെ റോബോട്ട് അവതാരം

2.0 First look launch

രജനികാന്ത് ചിത്രം എന്നതാണ് 2.0 വിനെ ഒരു വലിയ ബ്രാന്‍ഡാക്കി മാറ്റുന്നതെന്നതില്‍ യാതൊരു സംശയവുമില്ല. സൂപ്പര്‍ ഹിറ്റായ യന്തിരന്റെ രണ്ടാം ഭാഗമായതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടു കൂടിയാണ് 2.0 കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തിലെ ഡോക്ടര്‍ വസീഗരനായും ചിട്ടിയെന്ന റോബോട്ടായും രജനി അഭിനയിച്ചിരിരുന്നു. 2.0 ല്‍ രജനി റോബോട്ട് വേഷത്തെ അവതരിപ്പിക്കുന്നുണ്ടോയെന്ന കാത്തിരിപ്പിലാണ് രജനി ആരാധകര്‍.

ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ തുടങ്ങിയവരുടെ സാന്നിധ്യം

2.0 First look launch

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമല്ല ബോളിവുഡിന്റെ സാക്ഷാല്‍ കിങ് ഖാനും ഉലകനായകന്‍ കമല്‍ ഹാസനും ചടങ്ങില്‍ പങ്കെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.