നായകനായി രജനികാന്തും വില്ലനായി അക്ഷയ്കുമാറും എത്തിയ ബ്രഹ്മാണ്ഡ ചിത്രം ചിത്രം 2.0യുടെ ആകെ കളക്ഷന്‍ 500 കോടി പിന്നിട്ടു. ഒരാഴ്ച്ച കൊണ്ടാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം
അഞ്ഞൂറ്‌ കോടി ക്ലബില്‍ ഇടംപിടിച്ചത്. കഴിഞ്ഞ മാസം 29നാണ് ചിത്രം റിലീസായത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശമുള്ള സംവിധായകന്‍ കരണ്‍ ജോഹര്‍ കളക്ഷന്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.

മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലൈക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തിക്കുന്നത്.

10000 സ്‌ക്രീനുകളില്‍ വിതരണത്തിനെത്തിയതോടെ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആഴ്ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന പേരും ഈ ശങ്കര്‍ ചിത്രത്തിനു സ്വന്തം.

2.0

2.0

Content Highlights : 2.0 enters 500 crore club, Lyca productions plans a mega release in China, Lyca Productions, 2.0 enters 500 crore club, 2.0 new tamil film, Rajnikanth film release in China