-
അവതരണ ശൈലിയിൽ പുതുമയുമായി എത്തുന്ന 18+ എന്ന ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഡ്രീം ടീം അമിഗോസിന്റെ ബാനറിൽ അഗ വിജുബാലിനെ നായകനാക്കി നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ഡ്രാമ ചിത്രമാണ് '18+'.സലിം കുമാർ, ശങ്കർ, രമേഷ് പിഷാരടി, അജു വർഗീസ്, ടിനി ടോം, സംവിധായകൻ പ്രിയനന്ദനൻ തുടങ്ങി നിരവധി പേരാണ് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരുന്നത്.
ഏറ്റവും പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സെപ്റ്റംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
ഛായാഗ്രഹണം-ഷാനിസ് മുഹമ്മദ്,സംഗീതം-സഞ്ജയ് പ്രസന്നൻ, എഡിറ്റിംങ്-അർജ്ജുൻ സുരേഷ്, ഗാനരചന-ഭാവന സത്യകുമാർ, പ്രൊഡക്ഷൻ ഡിസൈൻ-അരുൺ മോഹൻ, സ്റ്റിൽസ്-രാഗൂട്ടീസ്, പരസ്യകല-നിതിൻ സുരേഷ്, അസോസിയേറ്റ് ഡയറക്ടർ-അരുൺ കുര്യക്കോസ്, പ്രൊജക്റ്റ് കൺസൾട്ടന്റ്-ഹരി വെഞ്ഞാറമൂട്. വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: 18 plus, new malayalam movie, poster viral, midhun jyoti


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..