പക്കാ കാഞ്ഞങ്ങാടൻ ചിത്രം, 1744 വൈറ്റ് ആൾട്ടോ നവംബർ 18ന്


ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നർമത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ്.

1744 വൈറ്റ് ആൾട്ടോയിൽ ഷറഫുദ്ദീൻ

1744 വൈറ്റ് ആൾട്ടോ, പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആൾട്ടോ കാറാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ജനപ്രീതിയും നിരവധി അവാർഡുകളും കരസ്ഥമാക്കിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ.

ഷറഫുദ്ധീൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം നർമത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യം നൽകുന്ന സിനിമയാണ്. ഷറഫുദ്ധീൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ചിത്രത്തിലേത്. ഒപ്പം കഥയുടെ പരിസരവും സന്ദർഭങ്ങളും വ്യത്യസ്തത നിറഞ്ഞതാണെന്ന് ടീസറിലൂടെ കാണാം.

കാഞ്ഞങ്ങാട് പശ്ചാത്തലമാകുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നവംബർ 18ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.

Content Highlights: 1744 white alto releasing on november 18, sharafudheen, vincy, senna hegde


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented