റിലീസിന് മൂന്ന് മണിക്കൂര്‍ മുന്‍പേ '1744 വൈറ്റ് ഓള്‍ട്ടോ'യുടെ റിവ്യൂ യൂട്യൂബില്‍; പോലീസ് കേസെടുത്തു


1744 വൈറ്റ് ആൾട്ടോയിൽ ഷറഫുദ്ദീൻ

ഷറഫുദ്ദീന്‍ പ്രധാന വേഷത്തിലെത്തിയ '1744 വൈറ്റ് ഓള്‍ട്ടോ' പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ എന്ന പേരില്‍ വീഡിയോ പുറത്ത്. കേരളമൊട്ടാകെ 170ലേറെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് യൂട്യൂബില്‍ 'റിവ്യൂ' എത്തിയത്. സിനിമയുടെ നിര്‍മാതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീഡിയോ പുറത്തിറക്കിയ ആള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫെഫ്കയിലും നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

'തിങ്കളാഴ്ച നിശ്ചയ'ത്തിനുശേഷം സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് '1744 വൈറ്റ് ആള്‍ട്ടോ'. നവംബര്‍ 18ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചെറിയ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് വ്യാജ റിവ്യൂവിന് പിന്നിലെന്നാണ് നിർമാതാക്കളുടെ പരാതി.



'ഗാഡി മാഫിയ' എന്ന യൂട്യൂബ് ചാനലിലാണ് '1744 സിനിമ റിവ്യൂ' എന്ന പേരില്‍ നവംബര്‍ 18ന് രാവിലെ പത്ത് മണിക്ക് മുന്‍പ് വീഡിയോ റിലീസ് ചെയ്തത്. 300 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ചാനലിന് പിന്നില്‍ ആരൊക്കെയുണ്ടെന്ന് ഉടന്‍ കണ്ടെത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ ഇറങ്ങും മുമ്പ് തന്നെ താന്‍ ഈ സിനിമ കണ്ടെന്നും അതിനാലാണ് റിവ്യൂ ചെയ്യുന്നതെന്നും ഒക്കെ ഒരാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഷറഫുദ്ദീന്‍ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന '1744 വൈറ്റ് ആള്‍ട്ടോ'യില്‍ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍.ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരുമുണ്ട്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് '1744 വൈറ്റ് ആള്‍ട്ടോ' നിര്‍മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Content Highlights: 1744 white alto film review in youtube before release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented