കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന് പിറന്നാൾദിനത്തിൽ ഗാനാർപ്പണവുമായി ഒരു മലയാളിപെൺകുട്ടി. അദ്ദേഹത്തിന്റെ പിറന്നാൾദിനത്തിൽ സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിലാണ് 14കാരിയായ അശ്വതി നായർ ഗാനമാലപിച്ചത്. 1981-ൽ പുറത്തിറങ്ങിയ 'സില്‍സില'എന്ന ചിത്രത്തിനുവേണ്ടി ജാവേദ് അക്തർ എഴുതിയ 'ദേഖാ ഏക് ഖ്വാബ്' എന്നു തുടങ്ങുന്ന ഗാനമാണ് അശ്വതി ആലപിച്ചത്. ലതാ മങ്കേഷ്കറും കിഷോർ കുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
യാഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചന്‍, ജയ ഭാദുരി, രേഖ, ശശി കപൂർ, സഞ്ജീവ് കുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. സംഗീതോപകരണങ്ങളുടെ അകമ്പടിയില്ലാതെ അശ്വതി പാടിയ ഗാനത്തെ അദ്ദേഹം കയ്യടിച്ച് അഭിനന്ദിക്കുകയും ' എക്സലന്റ്' എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. രാകേഷ് ആനന്ദ് ബക്ഷി, രാജീവ് വിജയകർ എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഷാർജയിലാണ് അശ്വതി ഇപ്പോൾ താമസിക്കുന്നത്.
Content highlights :14 year old kerala born girl dedicated a song for javed akhtar in his birthday